വികസന കുതിപ്പിൽ ദുബായിയെ മാതൃകയാക്കാം!

വികസന കുതിപ്പിൽ ദുബായിയെ മാതൃകയാക്കാം!

ഞാന്‍ 1998 കാലഘട്ടത്തിലാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ആദ്യത്തെ സംരംഭം , സില്‍വര്‍സ്റ്റോം അതിരപ്പിള്ളിയില്‍ ആരംഭിക്കുന്നത്. നമുക്ക് ഏറ്റവും വലിയ അനുഗ്രഹമാണ് നമ്മുടെ നാട് , ദൈവത്തിന്റെ സ്വന്തം നാട്. കേരളം പോലെ പ്രകൃതിവിഭവങ്ങളാല്‍ അനുഗ്രഹീതമായ സ്ഥലങ്ങള്‍ ലോകത്ത് വളരെ ചുരുക്കമമേയുള്ളു. പക്ഷെ ഈ പ്രകൃതിയുടെ വരദാനങ്ങളെ വേണ്ടത്ര ക്രീയാത്മകമായി ഉപയോഗിക്കുന്നതില്‍ നാം വിജയിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. വികസനപ്രവര്‍ത്തനങ്ങളില്‍ നമുക്ക് ദുബായില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. മറ്റ് ഗള്‍ഫ് രാജ്യങ്ങളെല്ലാം ഓയിലിനേയും ഗ്യാസിനെയും ആശ്രയിച്ചാണ് അവരുടെ വികസന…

കുടംബത്തോടൊപ്പം,  നിങ്ങളോരോരുത്തരുടെയും സുന്ദരമായ  സമയം ചിലവഴിക്കാൻ നിങ്ങൾക്കായി ഞാൻ പ്രകൃതി ഗ്രാമം സമർപ്പിക്കുന്നു , പ്രകൃതിയുടെ വരദാനമെന്ന് തന്നെ പറയാവുന്ന ഒരു സ്ഥലം.

കുടംബത്തോടൊപ്പം, നിങ്ങളോരോരുത്തരുടെയും സുന്ദരമായ സമയം ചിലവഴിക്കാൻ നിങ്ങൾക്കായി ഞാൻ പ്രകൃതി ഗ്രാമം സമർപ്പിക്കുന്നു , പ്രകൃതിയുടെ വരദാനമെന്ന് തന്നെ പറയാവുന്ന ഒരു സ്ഥലം.

സില്‍വര്‍ സ്റ്റോമില്‍ നിന്നുള്ള 20 വര്‍ഷത്തെ അനുഭവസമ്പത്തിന്റെ പിന്തുണയിലാണ്  അതിരപ്പിള്ളിയില്‍ ചാലക്കുടി പുഴയോരത്ത് ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള അതിമനോഹരമായ പ്രകൃതിഗ്രാമത്തിന്റെ കരാര്‍ എടുക്കുന്നത്. പ്രകൃതിയുടെ വരദാനമെന്ന് തന്നെ പറയാവുന്ന ഒരു സ്ഥലം. എന്റെ കാഴ്ചപ്പാടില്‍ കേരളത്തിലെ ഏറ്റവും ഭംഗിയുള്ള സ്ഥലം ഇതാണെന്ന് തന്നെ ഞാന്‍ പറയും. എറണാകുളം ഡിറ്റിപിസിയില്‍ നിന്ന് പ്രകൃതിയുടെ ഈ സമ്മാനത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിനായി എന്തെങ്കിലും ചെയ്യുക എന്ന ലക്ഷ്യമൂണ്ടായിരുന്നു. അതോടൊപ്പം സാധാരണക്കാരന്‌ 20 രൂപ ടിക്കറ്റില്‍ സ്വന്തം കുടുംബത്തോടൊപ്പം ഉല്ലസിക്കാനും…

കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി…

കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി…

കൊറാണയെ കുറിച്ചുള്ള ആദ്യ വാര്‍ത്തകള്‍ 2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ ഒരു അജ്ഞാത രോഗം പടര്‍ന്നു പിടിക്കുന്നു എന്ന രീതിയിലാണ്‌. പിന്നീട് ലോകാരോഗ്യ സംഘടനയില്‍ നിന്നും ഭീതിജനകമായ വീഡിയോകളും പാന്‍ഡെമിക് പ്രഖ്യാപനവും വന്നു. നമ്മള്‍ മലയാളികള്‍ക്ക് പൊതുവേ കഴിഞ്ഞ പ്രളയത്തിന് മുന്‍പുവരെ പ്രകൃതി ദുരന്തങ്ങള്‍ കണ്ട് ശീലമില്ല. അല്‍പം മഴ കൂടുതല്‍ പെയ്താല്‍ കാലാവസ്ഥയെ ശപിക്കുന്നവരാണ് നമ്മള്‍. ഒറീസയും തമിഴ്നാടുമെല്ലാം പ്രളയവും ചുഴലിക്കാറ്റുമടക്കമുള്ള  ദുരന്തങ്ങള്‍ അഭിമുഖീകരിക്കുമ്പോഴും നാം സുരക്ഷിതരായിരുന്നു.  ലോകത്ത് ഒരു പകര്‍ച്ചാവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍ വന്നാല്‍ അത്…

പ്രളയം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും

പ്രളയം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും

ലോകം മുഴുവന്‍ വന്‍തോതിലുള്ള കാലാവസ്ഥ വ്യതിയാനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ മണ്‍സൂണിന്റെ പാറ്റേണിനെ തന്നെ ഈ വ്യതിയാനം മാറ്റിമറിച്ചു. ഇടവപ്പാതിയും തുലാവര്‍ഷവുമെല്ലാം ഈ വ്യതിയാനത്തിന് വിധേയമായിട്ടുണ്ട് കാലാവസ്ഥവ്യതിയാനത്തിന്റെ പ്രത്യഘാതങ്ങളെ കുറിച്ച് നമുക്ക് വേണ്ടത്ര അവബോധമില്ല. ഋതുക്കളുടെ മാറ്റം നാം മനസിലാക്കണം, ഇക്കൊല്ലം തുലാവര്‍ഷം ഡിസംബര്‍ മാസം വരെ നീണ്ടുനിന്നു.  അണക്കെട്ടുകള്‍ നമുക്ക് വൈദ്യുതി ഉത്പാദനത്തിനും കുടിവെള്ളവിതരണത്തിനൂും അത്യന്താപേക്ഷിതമാണ് പക്ഷെ കാലാവസ്ഥാവ്യതിയാനത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നമ്മുടെ അണക്കെട്ടുകള്‍ മാനേജ്ചെയ്യാന്‍ പഠിക്കേണ്ടിയിരിക്കുന്നു . പെരിങ്ങല്‍ക്കുത്ത് ഡാം, എല്ലാ ഷട്ടറുകളും  സൂയിസ് വാല്‍വും…

എ.ഐ ഷാലിമാര്‍

എ.ഐ ഷാലിമാര്‍

[email protected]

ഞാന്‍ എ.ഐ ഷാലിമാര്‍, പൗരാണിക കേരളത്തിലെ വിശ്രുത വാണിജ്യ കേന്ദ്രമായ മുസ്‍രിസ് അഥവാ കൊടുങ്ങല്ലൂരിന്റെ മകന്‍. അതാണ് എന്റെ ആദ്യത്തെ ഐഡന്റിറ്റി, വ്യവസായിയെന്നും സില്‍വര്‍ സ്റ്റോമിന്റെ അമരക്കാരനെന്നുമൊക്കെയുള്ള പേരുകളെക്കാള്‍ ഞാന്‍ ചേര്‍ത്തു പിടിക്കുന്നത് ജന്മനാടിന്റെ ഈ മേല്‍വിലാസത്തെയാണ്.