കുടംബത്തോടൊപ്പം, നിങ്ങളോരോരുത്തരുടെയും സുന്ദരമായ സമയം ചിലവഴിക്കാൻ നിങ്ങൾക്കായി ഞാൻ പ്രകൃതി ഗ്രാമം സമർപ്പിക്കുന്നു , പ്രകൃതിയുടെ വരദാനമെന്ന് തന്നെ പറയാവുന്ന ഒരു സ്ഥലം.

സില്‍വര്‍ സ്റ്റോമില്‍ നിന്നുള്ള 20 വര്‍ഷത്തെ അനുഭവസമ്പത്തിന്റെ പിന്തുണയിലാണ്  അതിരപ്പിള്ളിയില്‍ ചാലക്കുടി പുഴയോരത്ത് ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള അതിമനോഹരമായ പ്രകൃതിഗ്രാമത്തിന്റെ കരാര്‍ എടുക്കുന്നത്. പ്രകൃതിയുടെ വരദാനമെന്ന് തന്നെ പറയാവുന്ന ഒരു സ്ഥലം. എന്റെ കാഴ്ചപ്പാടില്‍ കേരളത്തിലെ ഏറ്റവും ഭംഗിയുള്ള സ്ഥലം ഇതാണെന്ന് തന്നെ ഞാന്‍ പറയും. എറണാകുളം ഡിറ്റിപിസിയില്‍ നിന്ന് പ്രകൃതിയുടെ ഈ സമ്മാനത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിനായി എന്തെങ്കിലും ചെയ്യുക എന്ന ലക്ഷ്യമൂണ്ടായിരുന്നു. അതോടൊപ്പം സാധാരണക്കാരന്‌ 20 രൂപ ടിക്കറ്റില്‍ സ്വന്തം കുടുംബത്തോടൊപ്പം ഉല്ലസിക്കാനും അവരുടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും പറ്റിയ മനോഹരമായ ഒരിടമാണ് പ്രകൃതിഗ്രാമം

Leave a Reply

Your email address will not be published. Required fields are marked *