കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി…

കൊറാണയെ കുറിച്ചുള്ള ആദ്യ വാര്‍ത്തകള്‍ 2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ ഒരു അജ്ഞാത രോഗം പടര്‍ന്നു പിടിക്കുന്നു എന്ന രീതിയിലാണ്‌. പിന്നീട് ലോകാരോഗ്യ സംഘടനയില്‍ നിന്നും ഭീതിജനകമായ വീഡിയോകളും പാന്‍ഡെമിക് പ്രഖ്യാപനവും വന്നു. നമ്മള്‍ മലയാളികള്‍ക്ക് പൊതുവേ കഴിഞ്ഞ പ്രളയത്തിന് മുന്‍പുവരെ പ്രകൃതി ദുരന്തങ്ങള്‍ കണ്ട് ശീലമില്ല. അല്‍പം മഴ കൂടുതല്‍ പെയ്താല്‍ കാലാവസ്ഥയെ ശപിക്കുന്നവരാണ് നമ്മള്‍. ഒറീസയും തമിഴ്നാടുമെല്ലാം പ്രളയവും ചുഴലിക്കാറ്റുമടക്കമുള്ള  ദുരന്തങ്ങള്‍ അഭിമുഖീകരിക്കുമ്പോഴും നാം സുരക്ഷിതരായിരുന്നു.  ലോകത്ത് ഒരു പകര്‍ച്ചാവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍ വന്നാല്‍ അത് ഇന്ത്യയില്‍ ആദ്യം ബാധിക്കാന്‍ സാധ്യത കേരളത്തിലെ ജനങ്ങളെയാണ്. കാരണം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും മലയാളികളുണ്ട്. വിദ്യാര്‍ത്ഥികളായും ജോലിക്കായുമൊക്കെ മലയാളികള്‍ പുറംനാടുകളില്‍ കഴിയുന്നു.  കൊറോണയുടെ കാര്യമെടുത്താല്‍ ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന തൃശൂര്‍ സ്വദേശിനിക്കാണ്. ആ കുട്ടിയുടെ സഹയാത്രികരായ മറ്റ് രണ്ട് കുട്ടികള്‍ക്കു വന്നു. നാമവരെ വലിയ ആഘോഷത്തോടെ ചികിത്സിച്ചു ഭേദമാക്കി. എന്നാല്‍ അതിന് ശേഷം വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ പരാജയപ്പെട്ടു. കുറഞ്ഞ പക്ഷം ചൈനയില്‍ നിന്ന് വരുന്നവരെയെങ്കിലും രോഗലക്ഷണങ്ങളുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പരാജയപ്പെട്ടു.  ആദ്യം നമ്മുടെ എയര്‍പ്പോര്‍ട്ടുകളില്‍ വരുന്ന വ്യക്തികളെ പ്രത്യേകിച്ച് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടോ, എന്താണ് രോഗലക്ഷണങ്ങള്‍ എന്നൊക്കെ നിരീക്ഷിക്കേണ്ടതുണ്ട്.  കോവിഡ് 1ജ ബാധിത രാജ്യങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് യഥാസമയം സ്ക്രീനിങ്ങും ഐസോലേഷനും നടത്തിയില്ലേങ്കില്‍ കേരളം കോവിഡിന്റെ പിടിയില്‍ അമരും.

Leave a Reply

Your email address will not be published. Required fields are marked *