പ്രളയം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും

ലോകം മുഴുവന്‍ വന്‍തോതിലുള്ള കാലാവസ്ഥ വ്യതിയാനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ മണ്‍സൂണിന്റെ പാറ്റേണിനെ തന്നെ ഈ വ്യതിയാനം മാറ്റിമറിച്ചു. ഇടവപ്പാതിയും തുലാവര്‍ഷവുമെല്ലാം ഈ വ്യതിയാനത്തിന് വിധേയമായിട്ടുണ്ട് കാലാവസ്ഥവ്യതിയാനത്തിന്റെ പ്രത്യഘാതങ്ങളെ കുറിച്ച് നമുക്ക് വേണ്ടത്ര അവബോധമില്ല. ഋതുക്കളുടെ മാറ്റം നാം മനസിലാക്കണം, ഇക്കൊല്ലം തുലാവര്‍ഷം ഡിസംബര്‍ മാസം വരെ നീണ്ടുനിന്നു.  അണക്കെട്ടുകള്‍ നമുക്ക് വൈദ്യുതി ഉത്പാദനത്തിനും കുടിവെള്ളവിതരണത്തിനൂും അത്യന്താപേക്ഷിതമാണ് പക്ഷെ കാലാവസ്ഥാവ്യതിയാനത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നമ്മുടെ അണക്കെട്ടുകള്‍ മാനേജ്ചെയ്യാന്‍ പഠിക്കേണ്ടിയിരിക്കുന്നു . പെരിങ്ങല്‍ക്കുത്ത് ഡാം, എല്ലാ ഷട്ടറുകളും  സൂയിസ് വാല്‍വും തുറന്നുവച്ചിട്ടും 12 അടി ഓവര്‍ ഫ്ലോ ചെയ്യുന്ന അവസ്ഥയുണ്ടായി. അങ്ങനെ ചാലക്കുടിപ്പുഴയിലേയും പെരിയാറിലേയും ജലമിരച്ചെത്തിയാണ് നോര്‍ത്ത് പറവൂരും, കൊടുങ്ങല്ലൂലെ അരിയാട്, അഴീക്കോട് കയ്പമംഗലം പ്രദേശങ്ങളിലും വിനാശകരമായ പ്രളയമുണ്ടായത്. അശാസ്ത്രീയമായ നിര്‍മാണമാണവും മനേജുമെന്റുമാണ് പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് ഓവര്‍ ഫ്ലോ ചെയ്യുന്ന സ്ഥിതി സംജാതമാക്കിയത്. കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്ത് മഴ ലഭ്യതയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി മുന്‍കരുതലെടുത്തില്ലെങ്കില്‍ കേരളത്തില്‍ പ്രളയം തുടക്കഥയാകും

Leave a Reply

Your email address will not be published. Required fields are marked *