വികസന കുതിപ്പിൽ ദുബായിയെ മാതൃകയാക്കാം!

ഞാന്‍ 1998 കാലഘട്ടത്തിലാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ആദ്യത്തെ സംരംഭം , സില്‍വര്‍സ്റ്റോം അതിരപ്പിള്ളിയില്‍ ആരംഭിക്കുന്നത്. നമുക്ക് ഏറ്റവും വലിയ അനുഗ്രഹമാണ് നമ്മുടെ നാട് , ദൈവത്തിന്റെ സ്വന്തം നാട്. കേരളം പോലെ പ്രകൃതിവിഭവങ്ങളാല്‍ അനുഗ്രഹീതമായ സ്ഥലങ്ങള്‍ ലോകത്ത് വളരെ ചുരുക്കമമേയുള്ളു. പക്ഷെ ഈ പ്രകൃതിയുടെ വരദാനങ്ങളെ വേണ്ടത്ര ക്രീയാത്മകമായി ഉപയോഗിക്കുന്നതില്‍ നാം വിജയിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. വികസനപ്രവര്‍ത്തനങ്ങളില്‍ നമുക്ക് ദുബായില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. മറ്റ് ഗള്‍ഫ് രാജ്യങ്ങളെല്ലാം ഓയിലിനേയും ഗ്യാസിനെയും ആശ്രയിച്ചാണ് അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍, എന്നാല്‍ ഈ ഓയില്‍ സെക്ടറും ഗ്യാസ് സെക്ടറും വളരെ കുറവ്, അഥവ ഇല്ലെന്ന് തന്നെ പറയാവുന്ന ഒരു എമിറേറ്റാണ് ദുബായ്. വേനല്‍ക്കാലത്ത് 52 ഡിഗ്രിയോളം താപനിലയുള്ള മരുഭൂമി, അതോടൊപ്പം മഞ്ഞ് വന്നാല്‍ കടുത്ത മഞ്ഞ്. ആകെയുള്ള പ്രകൃതി വിഭവങ്ങള്‍, മത്സ്യസമ്പത്താണ് പിന്നെ ഈന്തപ്പഴവും. ഇത്രമാത്രം ശുഷ്കമായ പ്രകൃതിവിഭവങ്ങള്‍ മാത്രമേ ഉള്ളെങ്കിലും ദുബായ് ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. അവര്‍ വ്യാപാരത്തിലും ടൂറിസത്തിലും ശ്രദ്ധകേന്ദ്രീകരിച്ചാണ് വികസനക്കുതിപ്പ് കൈവരിച്ചത്. ഇന്ന് ലോകത്ത് ഏറ്റവുമധികം ട്രേഡും ടൂറിസവും നടക്കുന്ന രാജ്യമാണ് ദുബായ്. നമ്മുടെ പൂര്‍വികര്‍ ലോഞ്ചിലൊക്കെ കയറിയാണ് ദുബായിലെത്തിയത്. ഇന്ന് കേരളത്തില്‍ നിന്ന് മാത്രം ഇരുപതോളം ഫ്ലൈറ്റ് സര്‍വീസുകളുണ്ട് ദുബായിലേക്ക്. ലോകത്തിന്റെ നാനഭാഗത്ത് നിന്ന് വ്യാപാരത്തിനായാലും വിനോദത്തിനായാലും ജനം ദുബായിലേക്കെത്തുന്നു. യാതൊരുവിധ റിസോഴ്സുകളുമില്ലാത്ത ഒരു എമിരേറ്റ് എല്ലാ സൗഭാഗ്യങ്ങളും ഒരുക്കിയിരിക്കുന്നു. കണ്ണഞ്ചിക്കുന്ന വേഗത്തിലാണ് അവരുടെ വികസനം. പണമോ, പ്രകൃതിവിഭവങ്ങളോ അല്ല, മറിച്ച് ഇശ്ചാശക്തിയുള്ള ഭരണാധികാരികളാണ് ഈ നേട്ടത്തിന് പിന്നില്‍. അതുമായി തുലനം ചെയ്യുമ്പോള്‍ കേരളം പൊലെ പ്രകൃതിരമണീയമായ സ്ഥലം അപൂര്‍വ്വങ്ങളില്‍ അപൂര്‍വമാണ്. നമ്മുടെ പശ്ചിമഘട്ട മലനിരകളോളം സൗന്ദര്യം ആമോസോണ്‍ കാടുകള്‍ക്കു പോലുമുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. എല്ലാമുണ്ടായിട്ടും നാം വികസനപാതയില്‍ മുന്നേറാത്തത് നമ്മുടെ മനസ്ഥിതിയുടെ പ്രശ്നവും ദീര്‍ഘവീക്ഷണമില്ലായ്മയും കാരണമാണ്. ഇനി വികസനം വന്നാല്‍ എല്ലാ വിഭാഗം ജനങ്ങളുടെ ജീവിതനിലവാരം ഉയരും എന്നാല്‍  വികസനോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഇശ്ചാശക്തിയോ അര്‍പ്പണമനോഭാവമോ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് ഇല്ലെന്ന് അങ്ങേയറ്റം വേദനാജനകമാണ്

Leave a Reply

Your email address will not be published. Required fields are marked *