Blog – 2 Column

വികസന കുതിപ്പിൽ ദുബായിയെ മാതൃകയാക്കാം!

വികസന കുതിപ്പിൽ ദുബായിയെ മാതൃകയാക്കാം!

ഞാന്‍ 1998 കാലഘട്ടത്തിലാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ആദ്യത്തെ സംരംഭം , സില്‍വര്‍സ്റ്റോം അതിരപ്പിള്ളിയില്‍ ആരംഭിക്കുന്നത്. നമുക്ക് ഏറ്റവും വലിയ അനുഗ്രഹമാണ് നമ്മുടെ നാട് , ദൈവത്തിന്റെ സ്വന്തം നാട്. കേരളം പോലെ പ്രകൃതിവിഭവങ്ങളാല്‍ അനുഗ്രഹീതമായ സ്ഥലങ്ങള്‍ ലോകത്ത് വളരെ ചുരുക്കമമേയുള്ളു. പക്ഷെ ഈ പ്രകൃതിയുടെ വരദാനങ്ങളെ വേണ്ടത്ര ക്രീയാത്മകമായി ഉപയോഗിക്കുന്നതില്‍ നാം വിജയിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. വികസനപ്രവര്‍ത്തനങ്ങളില്‍ നമുക്ക് ദുബായില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. മറ്റ് ഗള്‍ഫ് രാജ്യങ്ങളെല്ലാം ഓയിലിനേയും ഗ്യാസിനെയും ആശ്രയിച്ചാണ് അവരുടെ വികസന…

കുടംബത്തോടൊപ്പം,  നിങ്ങളോരോരുത്തരുടെയും സുന്ദരമായ  സമയം ചിലവഴിക്കാൻ നിങ്ങൾക്കായി ഞാൻ പ്രകൃതി ഗ്രാമം സമർപ്പിക്കുന്നു , പ്രകൃതിയുടെ വരദാനമെന്ന് തന്നെ പറയാവുന്ന ഒരു സ്ഥലം.

കുടംബത്തോടൊപ്പം, നിങ്ങളോരോരുത്തരുടെയും സുന്ദരമായ സമയം ചിലവഴിക്കാൻ നിങ്ങൾക്കായി ഞാൻ പ്രകൃതി ഗ്രാമം സമർപ്പിക്കുന്നു , പ്രകൃതിയുടെ വരദാനമെന്ന് തന്നെ പറയാവുന്ന ഒരു സ്ഥലം.

സില്‍വര്‍ സ്റ്റോമില്‍ നിന്നുള്ള 20 വര്‍ഷത്തെ അനുഭവസമ്പത്തിന്റെ പിന്തുണയിലാണ്  അതിരപ്പിള്ളിയില്‍ ചാലക്കുടി പുഴയോരത്ത് ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള അതിമനോഹരമായ പ്രകൃതിഗ്രാമത്തിന്റെ കരാര്‍ എടുക്കുന്നത്. പ്രകൃതിയുടെ വരദാനമെന്ന് തന്നെ പറയാവുന്ന ഒരു സ്ഥലം. എന്റെ കാഴ്ചപ്പാടില്‍ കേരളത്തിലെ ഏറ്റവും ഭംഗിയുള്ള സ്ഥലം ഇതാണെന്ന് തന്നെ ഞാന്‍ പറയും. എറണാകുളം ഡിറ്റിപിസിയില്‍ നിന്ന് പ്രകൃതിയുടെ ഈ സമ്മാനത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിനായി എന്തെങ്കിലും ചെയ്യുക എന്ന ലക്ഷ്യമൂണ്ടായിരുന്നു. അതോടൊപ്പം സാധാരണക്കാരന്‌ 20 രൂപ ടിക്കറ്റില്‍ സ്വന്തം കുടുംബത്തോടൊപ്പം ഉല്ലസിക്കാനും…

കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി…

കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി…

കൊറാണയെ കുറിച്ചുള്ള ആദ്യ വാര്‍ത്തകള്‍ 2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ ഒരു അജ്ഞാത രോഗം പടര്‍ന്നു പിടിക്കുന്നു എന്ന രീതിയിലാണ്‌. പിന്നീട് ലോകാരോഗ്യ സംഘടനയില്‍ നിന്നും ഭീതിജനകമായ വീഡിയോകളും പാന്‍ഡെമിക് പ്രഖ്യാപനവും വന്നു. നമ്മള്‍ മലയാളികള്‍ക്ക് പൊതുവേ കഴിഞ്ഞ പ്രളയത്തിന് മുന്‍പുവരെ പ്രകൃതി ദുരന്തങ്ങള്‍ കണ്ട് ശീലമില്ല. അല്‍പം മഴ കൂടുതല്‍ പെയ്താല്‍ കാലാവസ്ഥയെ ശപിക്കുന്നവരാണ് നമ്മള്‍. ഒറീസയും തമിഴ്നാടുമെല്ലാം പ്രളയവും ചുഴലിക്കാറ്റുമടക്കമുള്ള  ദുരന്തങ്ങള്‍ അഭിമുഖീകരിക്കുമ്പോഴും നാം സുരക്ഷിതരായിരുന്നു.  ലോകത്ത് ഒരു പകര്‍ച്ചാവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍ വന്നാല്‍ അത്…

പ്രളയം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും

പ്രളയം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും

ലോകം മുഴുവന്‍ വന്‍തോതിലുള്ള കാലാവസ്ഥ വ്യതിയാനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ മണ്‍സൂണിന്റെ പാറ്റേണിനെ തന്നെ ഈ വ്യതിയാനം മാറ്റിമറിച്ചു. ഇടവപ്പാതിയും തുലാവര്‍ഷവുമെല്ലാം ഈ വ്യതിയാനത്തിന് വിധേയമായിട്ടുണ്ട് കാലാവസ്ഥവ്യതിയാനത്തിന്റെ പ്രത്യഘാതങ്ങളെ കുറിച്ച് നമുക്ക് വേണ്ടത്ര അവബോധമില്ല. ഋതുക്കളുടെ മാറ്റം നാം മനസിലാക്കണം, ഇക്കൊല്ലം തുലാവര്‍ഷം ഡിസംബര്‍ മാസം വരെ നീണ്ടുനിന്നു.  അണക്കെട്ടുകള്‍ നമുക്ക് വൈദ്യുതി ഉത്പാദനത്തിനും കുടിവെള്ളവിതരണത്തിനൂും അത്യന്താപേക്ഷിതമാണ് പക്ഷെ കാലാവസ്ഥാവ്യതിയാനത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നമ്മുടെ അണക്കെട്ടുകള്‍ മാനേജ്ചെയ്യാന്‍ പഠിക്കേണ്ടിയിരിക്കുന്നു . പെരിങ്ങല്‍ക്കുത്ത് ഡാം, എല്ലാ ഷട്ടറുകളും  സൂയിസ് വാല്‍വും…

വ്യവസായിക വളര്‍ച്ചയോട് മുഖം തിരിക്കുന്ന കേരളം

വ്യവസായിക വളര്‍ച്ചയോട് മുഖം തിരിക്കുന്ന കേരളം

നമ്മുടെ നാട്ടില്‍ ഏത് പ്രസ്ഥാനം ആരംഭിച്ചാലും അതിനെ എങ്ങനെയൊക്കെ എതിര്‍ക്കാമെന്ന് മാത്രം ചിന്തിക്കുന്ന ഒരുകൂട്ടം നാട്ടുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുംമുണ്ട്. ഈ വ്യവസായ വിരുദ്ധ സംസ്കാരം നമ്മുടെയിടയില്‍ നിന്ന് മാറില്ല. എല്ലാവരും വികസനവിരുദ്ധരാണെന്ന് അഭിപ്രായം എനിക്കില്ല. ഒരു സംരംഭം തുടങ്ങുന്ന വ്യക്തി പല പ്രതിസന്ധികളും അതിജീവിച്ചാണ് വരുന്നത്. ഒരു പ്രസ്ഥാനത്തെ എങ്ങനെയൊക്കെ തടസപ്പെടുത്താം എന്ന് മാത്രം ചിന്തിക്കുന്ന  ഒരു ജോലിയും ചെയ്യാത്ത ചില ആളുകളുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളും, തൊഴില്‍ പ്രശ്നങ്ങളുമൊക്കെ അവര്‍ ഉന്നയിക്കും. നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുന്പോയഴാണ് മിക്കപ്പോഴും ട്രേഡ്…

ആദ്യപ്രളയം കൈകാര്യം ചെയ്തത് അശാസ്ത്രീയമായി

ആദ്യപ്രളയം കൈകാര്യം ചെയ്തത് അശാസ്ത്രീയമായി

2018ല്‍ കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിത ദുരന്തമാണ്. കേരളത്തിലെ 36 അണക്കെട്ടുകളില്‍ 33 അണക്കെട്ടുകളും ഒരുമിച്ച് തുറന്നു വിട്ട് ജനത്തെ ദുരിതത്തിലാക്കുകയാണുണ്ടായത്. ആ മഴ രണ്ടു ദിവസം കൂടി തുടര്‍ന്നിരുന്നെങ്കില്‍ സംസ്ഥാനത്ത് ദുരിതാശ്വാസം നടത്താന്‍ പോലും ഒരു മനുഷ്യജീവി അവശേഷിക്കുമായിരുന്നില്ല അത്ര ഭീതിദമായ അവസ്ഥയായിരുന്നു.  ആസൂത്രണമില്ലായ്മയാണ് ഇത്രയേറെ വിനാശം വിതയ്ക്കുന്ന തലത്തിലേക്ക് ഈ പ്രളയത്തെ കൊണ്ടുപോയത് ഈശ്വരാധീനം കൊണ്ട് മാത്രമാണ് നമ്മളില്‍ പലര്‍ക്കും ജീവന്‍ തിരിച്ചു കിട്ടിയത്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുള്ള അവസരം പോലും ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയായിരുന്നു. അത്യാധുനിക…